അള്‍ജീരിയ (Arabic: الجزائر, അല്‍ ജസ'യിര്‍ IPA: [ɛlʤɛˈzɛːʔir], ബെര്‍ബെര്‍: , ലെഡ്സായെര്‍[ldzæjər]), ഔദ്യോഗിക നാമം: പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അള്ജീരിയആഫ്രിക്കന് വന്‍കരയിലെ രണ്ടാമത്തെ വലിയ രാജ്യമാണ്.[1]. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ് അള്‍ജീറിയ. ദ്വീപ് എന്നര്‍ത്ഥമുള്ള അറബി വാക്കില്‍ നിന്നാണ് അള്‍ജീറിയ എന്ന പേരു ലഭിച്ചത്. ഭരണഘടനാപരമായി അള്‍ജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അള്‍ജീരിയയുടെ അയല്‍ രാജ്യങ്ങള്‍ ടുണീഷ്യ (വടക്കുകിഴക്ക്), ലിബിയ (കിഴക്ക്), നീഷര്‍ (തെക്കുകിഴക്ക്), മാലി, മൗറിത്താനിയ (തെക്കുവടക്ക്), മൊറോക്കോ, പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകള്‍ (പടിഞ്ഞാറ്) എന്നിവയാണ്. ഭരണഘടനാപരമായി അള്‍ജീരിയ ഒരു ഇസ്ലാമിക്ക്അറബ്, അമാസിഘ് (ബെര്‍ബെര്‍) രാജ്യമാണ്. [2] അള്‍ജീരിയ ആഫ്രിക്കന്‍ യൂണിയന്‍, ഒപെക് (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്.