ടാന്‍സാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാന്‍സാനിയ) ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ്. വടക്ക് കെനിയ, ഉഗാണ്ട; പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രവും. ടാങ്കായിക, സാന്‍സിബാര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ടാന്‍സാനിയ എന്ന പേരു ലഭിച്ചത്. 1961-ല്‍ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ടാന്‍കായിക എന്ന പേരില്‍ ഒറ്റരാജ്യമായിരുന്നു. 1964-ല്‍ കിഴക്കേ തീരത്തുള്ള സാന്‍സിബാറുമായി യോജിച്ചു.
ഭൂമിശാസ്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ലേഖനം അപൂര്‍ണ്ണമാണ്. ഇതു പൂര്‍ത്തിയാക്കാന്‍ സഹായിക്കുക.