|
--ചള്ളിയാന്‍ 17:09, 4 മേയ് 2007 (UTC)പണ്ട് കാലങ്ങളില്‍ ഹിമസംഹതി വളരെ വലുതായിരുന്നെന്നത് യൂറോപ്പിലെ ആല്‍പൈന്‍ (alpine) മേഖലകളിലെ ഒരു നാടന്‍ വിശ്വാസമായിരുന്നു: ഇംബ്രീ ആന്റ് ഇംബ്രീ (1979), ജീന്‍ ഡി കാര്‍പെന്റര്‍ (Jean de Charpentier) എന്നയാളോട് ഒരു മരംവെട്ടുകാരന്‍ സ്വിസ്സ് ഗ്രിംസെല്‍ ഹിമസഹതിയെക്കുറിച്ച് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.[1].
ദാ ഇതിന്റെ "The idea that in the past glaciers had been far more extensive was folk knowledge in some alpine regions of Europe: Imbrie and Imbrie (1979) quote a woodcutter telling Jean de Charpentier of the former extent of the Swiss Grimsel glacier[1]." തര്‍ജ്ജമയാണ് എന്തോ പിശകില്ലേ? എഴുതിയ ആള്‍ തന്നെ തിരുത്തട്ടെ എന്ന് കരുതി ഇവിടെ ഇടുന്നു തിരുത്തിയ ശേഷം മായ്ച്ചു കളയാം.
-- ശ്രീജിത്ത് കെ 11:46, 10 മേയ് 2007 (UTC) സഹായം വേണോന്നോ? അതെന്നാ ചോദ്യമാ ചള്ളിയാനേ. ഈ ലേഖനം വായിച്ചാല്‍ അറിയില്ലേ, കാര്യമായ സഹായം എനിക്ക് വേണമെന്ന്. സത്യം പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ വാചകത്തിലെ തെറ്റ് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. ചള്ളിയാന്‍ അത് തിരുത്തിയിട്ട് വേണം എനിക്കത് മനസ്സിലാക്കാന്‍. അതുപോലെ വാചകങ്ങള്‍ ഇനിയുമുണ്ട്. പതിയെ എല്ലാം ശരിയാക്കണം. ഓഫീസ് ജോലിക്കിടയില്‍ കിട്ടുന്ന അരമണിക്കൂര്‍ ഗ്യാപ്പില്‍ ഓടി വന്ന് തര്‍ജ്ജമ ചെയ്യുന്നത്കൊണ്ട് ഒന്നിലും മനസ്സിരുത്താന്‍ കഴിയുന്നില്ല. എങ്കിലും എന്നെക്കൊണ്ടാകുന്ന വിധം ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. ഈ സംവാദം മായ്ച്ചുകളയേണ്ട എന്നാണ് എന്റെ അഭിപ്രായം. ചിലപ്പോള്‍ മേല്‍പ്പറഞ്ഞ വാചകമോ കാര്യങ്ങളോ ഇനിയും ആവശ്യം വന്നാലോ. ഈ ലേഖനത്തില്‍ ഇപ്പോഴും ഇംഗ്ലീഷില്‍ കിടക്കുന്ന വാക്കുകളുണ്ട്. അവയുടെ മലയാളം വാക്കുകള്‍ കണ്ടെത്താനായി സഹായിക്കുമോ. [കാലഘട്ടത്തിന്റെ കാഠിന്യം കുറയ്ക്കുന്ന പ്രതിഭാസങ്ങള്‍]എന്ന ഉപവിഭാഗത്തില്‍ ഒരു വാചകം തന്നെ ഇംഗ്ലിഷില്‍ കമന്റായി ഇട്ടിട്ടുണ്ട്. എനിക്കതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. മലയാളത്തിലാക്കേണ്ട പദങ്ങള്‍
—ഈ തിരുത്തല്‍ നടത്തിയത് Sreejithk2000 (സംവാദം • സംഭാവനകള്‍)
--പ്രവീണ്‍: 12:28, 11 മേയ് 2007 (UTC) പരിഭാഷThe idea that in the past glaciers had been far more extensive was folk knowledge in some alpine regions of Europe: Imbrie and Imbrie (1979) quote a woodcutter telling Jean de Charpentier of the former extent of the Swiss Grimsel glacier[1 പണ്ട് കാലങ്ങളില്‍ ഹിമസംഹതി ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങളില്‍ കാണപ്പെട്ടിരുന്നു. യൂറോപ്പിലെ ആല്‍പൈന്‍ (alpine) മേഖലകളിലെ ഗ്രാമീണവാസികള്‍ക്ക് ഇത് ഒരു നാട്ടറിവാണ്. സ്വിസ്സ് ഗ്രിംസെല്‍ എന്ന ഹിമസംഹിതിയുടെ പഴയകാല വലിപ്പം എന്തുമാത്രം ഉണ്ടായിരുന്നു എന്ന് ഇന്നാട്ടുകാരനായ് ഒരു മരം വെട്ടുകാരന്‍ ഴാന്‍ ഷാര്‍പെന്‍റിയറോഡ് വിവരിച്ചതായി ഇംബ്രിമാര്‍ അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഏക്സ്റ്റന്‍റ് എന്നത് ഹിമ സംഹിതിയുടെ വലിപ്പമാണ്. ഞാന്‍ കുറച്ചു വായനയിലാണ്. ആവശ്യപ്പെടുന്നത് ചെയ്യാന്‍ നോക്കം. മികച്ച ചില പരിഭാഷകര്‍ വിക്കിയില്‍ നേരത്തേ തന്നെ ഉണ്ട്. അവരുടെ സഹായവും നമുക്ക് ചോദിക്കാം --ചള്ളിയാന്‍ 12:43, 10 മേയ് 2007 (UTC)
കൂറ്റന്‍ മഞ്ഞു മലകള്‍ ആണ് ഹിമാനി. അതായത് ഒരു ഭൂഖണ്ഡം ഒക്കെ മൂടുന്ന തരം. അത് ഇടിയുന്നതാണ് അവലാഞ്ച്. ഊട്ടിയില്‍ അവലാഞ്ച് എന്ന പേരില്‍ ഒരു മല ഉണ്ട്. പണ്ടെങ്ങാനും അവിടെ മഞ്ഞ് മൂടിക്കിടന്നിരുന്നോ അവോ? --ചള്ളിയാന്‍ 08:59, 14 മേയ് 2007 (UTC) ടേബിളോത്സവം 2007പ്രവീണേ, എന്തിനാ വേറെ ഒരു ടേബിള്‍? ഓരോരുത്തരും അവരവരുടെ പരിഭാഷയ്ക്കായി പുതിയ ടേബിള്‍ ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ടേബിള്‍ കൊണ്ട് ആറാട്ട് നടത്താന്‍ മാത്രം ഉണ്ടാകും. ഒന്നില്‍ തന്നെ എല്ലാവരും തിരുത്തുന്നതല്ലേ ഭംഗി? -- ശ്രീജിത്ത് കെ 07:34, 14 മേയ് 2007 (UTC) ചിലതൊന്നും സമാന പദമില്ലാതെ നമ്മളെ കുഴക്കാവുന്ന പദങ്ങള്‍ ആണ്. അപ്പോല്‍ നമ്മള്‍ പ്രവീണിന്റെ പരിഭാഷയെ ആശ്രയിക്കാം. കാരണം അദ്ദേഹം ഇതിന്റെ ഉസ്താദ് ആണ്. (തമാശയായി)--ചള്ളിയാന്‍ 08:46, 14 മേയ് 2007 (UTC) |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.